payasam

കോട്ടയം : ലോക്ക് ഡൗണിൽ അടച്ചിട്ട ഹോട്ടലിന് മുന്നിൽ പായസമേള നടത്തുകയാണ് പ്രദീപ്. നഗരത്തിൽ ടി.ബി റോഡിൽ വൈറ്റ് ഹൗസ് ഹോട്ടലുമട പ്രദീപിന് ഇത് അതിജീവനം കൂടിയാണ്. വർഷങ്ങളായി ഹോട്ടൽ മേഖലയിലുള്ള പ്രദീപിന് കൊവിഡ് ഏൽപ്പിച്ച ആഘാതം വാക്കുകൾക്കും അപ്പുറമാണ്. പതിവായി എത്തിയിരുന്നവരെല്ലാം വരാതായതോടെ ഹോട്ടൽ പൂട്ടിയിടേണ്ടി വന്നു. മുൻപും ഊണിനൊപ്പം പായസം വിളമ്പിയിരുന്നു. ഈ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഓണക്കാലത്ത് വിവിധ പായസങ്ങളുമായി പ്രദീപ് ഹോട്ടലിന് മുന്നിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്നുത്. അടപ്രഥമൻ,പാലട,ചക്ക പായസം, പൈനാപ്പിൾ പായസം,ഗോതമ്പ്, മുതിര,കടല പായസം ലഭിക്കും.ഒരു ലിറ്ററിന് 350 രൂപയാണ്.മുളയരി പായസത്തിന് 450 രൂപയും. ഒരു ലിറ്റർ അര ലിറ്റർ ജാറുകളിൽ പായസം റെഡിയാണ്.