കോട്ടയം : ഭൂമി പതിവ് ചട്ടങ്ങളിൽ കാലാനുസൃതമായി ഭേദഗതി ചെയ്യണമെന്ന സർവകക്ഷി യോഗത്തിലെ ആവശ്യം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കോട്ടയം ഗാന്ധി പ്രതിമയ്ക്ക് സമിപം കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ സത്യാഗ്രഹ സമരം നടത്തി. പാർലമെന്ററി പാർട്ടി സെക്രട്ടറി മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഡ്വ.ജയിസൺ ജോസഫ്, കുര്യൻ പി.കുര്യൻ, പി.സി.ചാണ്ടി, ഷിജു പാറയിടുക്കിൽ എന്നിവർ സത്യാഗ്രഹം അനുഷ്ഠിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസി സെബാസ്റ്റാൻ മുഖ്യ പ്രസംഗം നടത്തി. സാജൻ ഫ്രൻസീസ്, പ്രിൻസ് ലൂക്കോസ്, വി.ജെ.ലാലി, തോമസ് കുന്നപ്പള്ളി, മാത്തുക്കുട്ടി പ്ലാത്തനം, മാഞ്ഞുർ മോഹൻകുമാർ, ജോസ്മോൻ മുണ്ടക്കൽ, സ്റ്റീഫൻ ചാഴികാടൻ തുടങ്ങിയവർ പ്രസംഗിച്ചു.