ചങ്ങനാശേരി: കൊവിഡ് 19 പ്രതിരോധമാർഗങ്ങളെക്കുറിച്ചും, ആരോഗ്യകരമായി ജീവിക്കാനുള്ള വഴികളെക്കുറിച്ചും 'കൊവിഡ് 19 അറിയേണ്ടതെല്ലാം' എന്ന ആരോഗ്യഅവബോധന വീഡിയോപ്രോഗ്രാം, എസിവി ചാനലിലൂടെ 30ന് ഉച്ചകഴിഞ്ഞ് 2 മുതൽ 3 വരെയും പുനഃസംപ്രേക്ഷണം ചൊവ്വാഴ്ച വൈകിട്ട് 7 മുതൽ 8 വരെയും നടക്കുമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ അറിയിച്ചു.
നായർ സർവീസ് സൊസൈറ്റി, എൻ.എസ്.എസ് ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്ടുമെന്റ് എന്നിവ മുഖേന നടപ്പിലാക്കിവരുന്ന 'നമ്മുടെ ആരോഗ്യം' പദ്ധതിയുടെ ഭാഗമായാണ് ആരോഗ്യഅവബോധന വീഡിയോപ്രോഗ്രാം. 'നമ്മുടെ ആരോഗ്യം' പദ്ധതിയുടെ നോഡൽ ഓഫീസറും പൊതുജനാരോഗ്യവിദഗ്ദ്ധനുമായ ഡോ. ബി. പത്മകുമാറാണ് പരിപാടി അവതരിപ്പിക്കുന്നത്.