കോട്ടയം: എസ്.എൻ.ഡി.പി യോഗം ടൗൺ ബി ശാഖയിലെ ഗുരുദേവ ജയന്തി ആഘോഷം സെപ്തംബർ രണ്ടിന് നടക്കും. രാവിലെ യൂണിയൻ പ്രസിഡന്റ് എം.മധു പതാക ഉയർത്തും. യൂണിയൻ മുൻ കൗൺസിലർ അഡ്വ.ശിവജി ബാബുവിന്റെ സാന്നിദ്ധ്യത്തിൽ ഒമ്പതിന് നടക്കുന്ന യോഗത്തിൽ ശാഖാ പ്രസിഡന്റ് ബി.ദേവരാജ് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി ആർ.രാജീവ് ജയന്തി സന്ദേശം നൽകും. വിദ്യാഭ്യാസ അവാർഡും വിതരണം ചെയ്യും. ശാഖാ സെക്രട്ടറി കെ.ശശിധരൻ, യൂണിയൻ കമ്മിറ്റിഅംഗം കെ.എസ്.ഗംഗാധരൻ, ശാഖാ വൈസ് പ്രസിഡന്റ് സാം എസ് തുടങ്ങിയവർ സംസാരിക്കും.