ചങ്ങനാശേരി : ഓണത്തിന് ഉടുത്തൊരുങ്ങാൻ ചാസ് ഖാദി ഷോറൂമുകളിൽ പുതുമയാർന്നതും വ്യത്യസ്തങ്ങളുമായ ഖാദി സിൽക്ക്-കോട്ടൻ സാരികളും റെഡിമെയ്ഡ് ഷർട്ടുകളും കുർത്തകളും ചുരിദാറുകളും മറ്റു ഖാദി ഉത്പന്നങ്ങളും തയ്യാറായി. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് പ്രവർത്തനം. എല്ലാ ഖാദി തുണിത്തരങ്ങൾക്കും 30% വരെ ഗവ.സ്‌പെഷ്യൽ റിബേറ്റും കൂടാതെ 3000 രൂപയ്ക്ക് മുകളിലുള്ള റെഡി കാഷ് പർച്ചേസിന് ചാസ് ഖാദിയുടെ എല്ലാ ഷോറൂമുകളിലും 5% അഡീഷണൽ ഡിസ്‌ക്കൗണ്ടും ലഭിക്കും. സർക്കാർ, അർദ്ധസർക്കാർ, ബാങ്ക് , പൊതുമേഖല ജീവനക്കാർക്കും, ഡോക്ടർമാർ, നേഴ്‌സുമാർ, കോർപ്പറേറ്റ് ജീവനക്കാർ, അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാർക്കും ചെക്കിന്റെ ഈടിൻമേൽ അഞ്ച് പ്രതിമാസ തവണകളായി അടയ്ക്കാവുന്ന വ്യവസ്ഥയിൽ 50000 രൂപ വരെയുള്ള ഖാദി പർച്ചേസിന് സൗകര്യവും ഉണ്ടായിരിക്കും. മേള സെപ്തംബർ 19 ന് സമാപിക്കും.