corona

കോട്ടയം : ജില്ലയിൽ 126 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ ബാധിച്ച 118 പേരും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ എട്ടു പേരും ഉൾപ്പെടുന്നു. കോട്ടയം നഗരസഭയിൽ സമ്പർക്കം മുഖേന 22 പേർക്ക് രോഗം ബാധിച്ചു. ആർപ്പൂക്കര 10, കുമരകം 7, മുണ്ടക്കയം, തലപ്പലം, ഈരാറ്റുപേട്ട 6 വീതം തൃക്കൊടിത്താനം, കൂരോപ്പട 5 വീതം എന്നിവയാണ് സമ്പർക്ക വ്യാപനം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങൾ. 81 പേർ രോഗമുക്തരായി. നിലവിൽ 1311 പേർ ചികിത്സയിലുണ്ട്. ഇതുവരെ 3543 പേർക്ക് രോഗം ബാധിച്ചു. 2229 പേർ രോഗമുക്തരായി. 13124 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.

നാല് കണ്ടെയ്ൻമെന്റ് സോണുകൾകൂടി
ജില്ലയിൽ നാല് പുതിയ കണ്ടെയ്ന്റ്‌മെന്റ് സോണുകൾ കൂടി നിലവിൽ വന്നു. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി 4 കടപ്ലാമറ്റം 13, മുളക്കുളം 1, തിരുവാർപ്പ് 2, എന്നീ വാർഡുകളെയാണ് കളക്ടർ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്. ഏറ്റുമാനൂർ മുനിസിപ്പാലിറ്റി 4, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി 10, 12, കോട്ടയം മുനിസിപ്പാലിറ്റി 19, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് 10, 13, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് 9, 10 പാമ്പാടി 17, ഉഴവൂർ 12, ഉദയനാപുരം9, വെള്ളൂർ 14, ചെമ്പ് 5, 6, 7, 9 ,മാടപ്പള്ളി 11, നെടുംകുന്നം 6 എന്നീ വാർഡുകളെ പട്ടികയിൽനിന്ന് ഒഴിവാക്കി. നിലവിൽ 26 തദ്ദേശസ്ഥാപന മേഖലകളിൽ 54 കണ്ടെയ്ൻമെന്റ് സോണുകളാണുള്ളത്.