കോട്ടയം: അയ്മനം ദയ സാംസ്‌കാരിക സമിതിയുടെ എൻ.എൻ പിള്ള സ്മാരക പുരസ്‌കാരത്തിന് ഡോ.പി.ആർ കുമാർ അർഹനായി. ആതുര സേവന രംഗത്ത് ഗ്രാമീണ മേഖലയിൽ 30 വർഷത്തിലധികമായി നൽകുന്ന സമഗ്ര സംഭാവനകളെ മാനിച്ചാണ് പുരസ്‌കാരം. 25000 രൂപയും ആർട്ടിസ്റ്റ് സുജാതൻ രൂപകൽപ്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. നവംബർ 14 ന് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പുരസ്‌കാരം വിതരണം ചെയ്യും.