കോട്ടയം : നീറ്റ്, ജെ.ഇ.ഇ മെയിൻ പ്രവേശന പരീക്ഷകൾ നടത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ കോൺഗ്രസ് നടത്തുന്ന രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി കോട്ടയം ഹെഡ്പോസ്റ്റോഫീസിന് മുൻപിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊവിഡിന്റെ പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ലക്ഷക്കണക്കിന് വിദ്യാർത്ഥികളും, രക്ഷിതാക്കളും ആവശ്യപ്പെടുമ്പോൾ പരീക്ഷാ നടപടികളുമായി സർക്കാർ മുന്നോട്ടു പോകുന്നത് അത്യന്തം പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ടോമി കല്ലാനി, ലതികാ സുഭാഷ്, ഫിലിപ്പ് ജോസഫ്, ഡോ. പി.ആർ.സോന, നാട്ടകം സുരേഷ്, ജി.ഗോപകുമാർ, എം.പി. സന്തോഷ്കുമാർ, യൂജിൻ തോമസ്, ബോബി ഏലിയാസ്, റ്റി.സി.റോയി, നന്തിയോട് ബഷീർ, എൻ.എസ്.ഹരിശ്ചന്ദ്രൻ, റ്റിന്റു ജിൻസ്, സാബു മാത്യു, സിബി ജോൺ, സനൽ കാണക്കാലിൽ, സുരേഷ് ബാബു, ജോൺ ചാണ്ടി എന്നിവർ പ്രസംഗിച്ചു.