കട്ടപ്പന: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് മർദിച്ചത് ആസൂത്രിതമാണെന്നു ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ആരോപിച്ചു. തെരുവു ഗുണ്ടകളെപ്പോലെയാണ് നേരിട്ടത്. പ്രതിഷേധയോഗത്തിനുശേഷം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിരിഞ്ഞു പോകവേ കരുതിക്കൂട്ടി ആക്രമിക്കുകയായിരുന്നു. സി.പി.എം. അനുഭാവികളായ പൊലീസുകാരെ തെരഞ്ഞുപിടിച്ചാണ് മാർച്ചിനെ നേരിടാൻ സജ്ജരാക്കിയത്. യൂത്ത് കോൺഗ്രസുകാരെ തല്ലിച്ചതച്ച പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണം. പരിക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അദ്ദേഹം ആശുപത്രിയിൽ സന്ദശിച്ചു.