rajamma

ചങ്ങനാശേരി : പലക മറച്ച വീട്ടിൽ താമസിച്ചിരുന്ന രാജമ്മക്ക് ഇനി ഉറപ്പുള്ള വീട്ടിൽ കഴിയാം. ഇന്ന് വൈകിട്ട് 5 ന് മുൻ മിസ്സോറാം ഗവർണർ കുമ്മനം രാജശേഖരൻ വീടിന്റെ താക്കോൽ സമ്മാനിക്കും. വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് മരിച്ചതോടെ തനിച്ചായതാണ് രാജമ്മ. മക്കളില്ല. അയൽവീടുകളിൽ ജോലിക്ക് പോയാണ് രാജമ്മ ജീവിച്ചിരുന്നത്. രാജമ്മയുടെ ദുരവസ്ഥ മനസിലാക്കിയ കൗൺസിലർ പ്രസന്നകുമാരി ടീച്ചർ മുന്നിട്ടിറങ്ങിയതോടെയാണ് രാജമ്മക്ക് തലചായ്ക്കാൻ ഇടംകിട്ടിയത്. രണ്ടു മുറികളും അടുക്കളയും ബാത്ത് റൂമും ചേർന്ന മനോഹരമായ ഒരു ചെറിയ വീട്. അഞ്ചു ലക്ഷം രൂപയോളം ചിലവായി. സുമനസുകളുടെ സഹായത്തോടെയാണ് നിർമ്മാണം പൂർത്തിയാക്കിയത്. പെരുന്ന വില്ലേജ് ഓഫീസിനു കിഴക്ക് പള്ളിപ്പുറത്ത് കാവ് ക്ഷേത്രത്തിനു സമീപമാണ് കളത്തിൽചിറ രാജമ്മ താമസിക്കുന്നത്.