തലയോലപ്പറമ്പ് : വെള്ളപ്പൊക്ക ദുരിതം നേരിട്ട മറവൻതുരുത്തിലെ 150 ക്ഷീരകർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്തു. പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ പി.വി.കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.വി.ഹരിക്കുട്ടൻ വിതരണോദ്ഘാടനം നിർവഹിച്ചു. വൈക്കം കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി.പി.ശോഭ, വെറ്റിനറി ഡോക്ടർ അനിൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു.