വൈക്കം : കെ.പി.എം.എസ് വൈക്കം യൂണിയന്റെയും ചാലപ്പറമ്പ് ശാഖാ യോഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ മഹാത്മ അയ്യങ്കാളിയുടെ 157-ാം ജയന്തി ആഘോഷിച്ചു. ചാലപ്പറമ്പിൽ നടന്ന അനുസ്മരണ യോഗത്തോടനുബന്ധിച്ച് ദീപ പ്രകാശനവും പതാക ഉയർത്തലും യൂണിയൻ അംഗം കെ.ചെല്ലപ്പൻ നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് സി.സുശീലൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം കെ.ശിവദാസൻ ഉദ്ഘാനം ചെയ്തു. സി.ടി.അപ്പുക്കുട്ടൻ, എ.ഭാസ്‌കരൻ ,സി.ജി ബാബു, എം.എ. ബാബു, കെ.കൃഷ്ണൻകുട്ടി ,വൈക്കം ബാബു, അപ്പുക്കുട്ടൻ, മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.