വൈക്കം : കണ്ണുകെട്ടുശ്ശേരി ക്ഷീരോത്പാദക സഹകരണസംഘം പാൽ അളക്കുന്ന ക്ഷീരകർഷകർക്ക് ഓണക്കിറ്റ് സൗജന്യമായി വിതരണം ചെയ്തു. സംഘം പ്രസിഡന്റ് മോഹനൻ ഒറ്റയിൽ വിതരണം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുനിത നടേശൻ, പോൾ സ്‌കറിയ, ബോസ് കിഴക്കേക്കുറ്റ്, ഇന്ദുലേഖ, സുബീഷ്, പി. കെ. സോമൻ, മോഹനൻ ചാണുവേലിൽ എന്നിവർ പങ്കെടുത്തു.