വൈക്കം : കെ.പി.എം.എസ് വൈക്കം യൂണിയൻ 28 മുതൽ സെപ്തംബർ 1 വരെ നടത്തുന്ന മഹാത്മാ അയ്യങ്കാളി ജന്മദിനാഘോഷം യൂണിയൻ ഹാളിൽ യൂണിയൻ പ്രസിഡന്റ് കെ.രാജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.പി.കുഞ്ഞൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ജയകുമാർ, ട്രഷറർ വി.കെ.സോമൻ, ഉല്ലല ഷാജി, എം.കെ.രാജു, എം.എഫ്. യൂണിയൻ പ്രസിഡന്റ് അമ്മിണി, സെക്രട്ടറി ശകുന്തളാ രാജു, ട്രഷറർ ഗീത പുരുഷൻ എന്നിവർ പ്രസംഗിച്ചു. സെപ്തംബർ ഒന്നിന് നടക്കുന്ന അവിട്ടാഘോഷം ഓരോ ശാഖകളിലും സാമൂഹ്യഅകലം പാലിച്ച് നടത്തണമെന്ന് യൂണിയൻ അറിയിച്ചു.