കാഞ്ഞിരപ്പള്ളി : ശ്രീനാരായണ ഗുരുദേവ ജയന്തി ദിനാഘോഷം എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയന്റെ കീഴിലുള്ള ശാഖകളിൽ നടക്കും. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം ജയന്തി ഘോഷയാത്ര, സമ്മേളനം എല്ലാം ഒഴിവാക്കി അന്നേ ദിവസം ക്ഷേത്ര സന്നിധികളിൽ ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി, വിശേഷാൽ പൂജകൾ എന്നിവ നടക്കും. കാഞ്ഞിരപ്പള്ളി 55-ാം നമ്പർ
ശാഖയുടെ ആഭിമുഖ്യത്തിലുള്ള ജയന്തി ദിനാഘോഷം ക്ഷേത്രാങ്കണത്തിൽ നടക്കും. പതാക ഉയർത്തൽ. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയികൾക്കുള്ള അവാർഡ് ദാനം, തൃശൂരിൽ നടന്ന ഏകാത്മകം കുണ്ഡലിനിപ്പാട്ടിന്റെ നൃത്താവിഷ്‌കരണത്തിൽ പങ്കെടുത്ത കുട്ടികൾക്ക്
സർട്ടിഫിക്കറ്റ്, മെമന്റോ വിതരണവും രാവിലെ 10ന് ക്ഷേത്രാങ്കണത്തിൽ നടക്കും.
വിഴിക്കത്തോട് : 1346 ാം നമ്പർ ശാഖയിൽ ജയന്തി ആഘോഷം ക്ഷേത്രാങ്കണത്തിൽ നടക്കും. രാവിലെ 6 ന് നടതുറക്കൽ, 6.30 മുതൽ ഗുരുപൂജയും വഴിപാടുകളും, 11.30 ന് നട അടയ്ക്കൽ.