കാഞ്ഞിരപ്പള്ളി : പാറത്തോട് പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ നിർമ്മിച്ച ഹൈടെക് അങ്കണവാടിയും പഞ്ചായത്ത് ഓഫീസ് വളപ്പിൽ നിർമ്മിച്ച തൂവൂർമുഴി മാലിന്യപ്ലാന്റും ജില്ലാ പഞ്ചായത്ത് അംഗം കെ. രാജേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ബിനു സജീവ് അദ്ധ്യക്ഷയായി. പഞ്ചായത്തംഗം വി.എം.ഷാജഹാൻ സ്വാഗതം പറഞ്ഞു.