വൈക്കം : കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്റി ഗ്രാമീണ റോഡ് പദ്ധതിയിൽപ്പെടുത്തി ചെമ്പ് പഞ്ചായത്തിലെ തുരുത്തുമ്മേൽ ബ്രഹ്മമംഗലം റോഡിന്റെ ദേശീയനിലവാരത്തിലുള്ള വികസനത്തിന് 2.23 കോടിയുടെ അനുമതി ലഭിച്ചതായി എം.പി മാരായ ജോസ് കെ.മാണിയും, തോമസ് ചാഴികാടനും അറിയിച്ചു. റോഡിന്റെ മൂന്ന് കിലോമീറ്റർ നീളമാണ് ഉന്നതനിലവാരത്തിൽ നവീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഗ്രാമീണ വികസന മന്ത്റാലയവുമായി നിരവധി തവണ ബന്ധപ്പെട്ടിരുന്നതായും എം.പിമാർ അറിയിച്ചു. മൂന്ന് കിലോമീറ്റർ നീളം വരുന്ന റോഡിന്റെ ഉന്നത നിലവാരത്തിലുള്ള നവീകരണം യാഥാർത്ഥ്യമാകുന്നതോടെ ചെമ്പ് പഞ്ചായത്തിന്റെ സമഗ്രവികസനത്തിന് സഹായകരമാകും.