കറുകച്ചാൽ : പത്തനാട് ശ്രീ മഹാപരാശക്തി ഭദ്ര വിളക്ക് കർമ്മസ്ഥാനം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഓണക്കിറ്റും മാസ്‌ക്കും വിതരണം ചെയ്തു. കറുകച്ചാൽ സി.ഐ സജിമോൻ കിറ്റിന്റെ വിതരണം നിർവഹിച്ചു. കർമ്മസ്ഥാനം മഠാധിപതി മധു ദേവാനന്ദ തിരുമേനി അദ്ധ്യക്ഷത വഹിച്ചു. പ്രളയബാധിത മേഖലകളായ അയ്മനം രാമങ്കരി പറാൽ എന്നിവിടങ്ങളിലെ രോഗബാധിതർക്കും വിധവകൾക്കും അംഗപരിമിതർക്കുമാണ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കിറ്റുകൾ വിതരണം ചെയ്തത്.