കെഴുവംകുളം : മുഴുവൻ വിദ്യാർത്ഥികൾക്കും ഓണക്കിറ്റ് നൽകി സർക്കാർ സ്‌കൂൾ. കെഴുവംകുളം ഗവ.എൽ.പി സ്‌കൂളിലെ പി.ടി.എയുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾക്ക് ഓണക്കിറ്റ് നൽകിയത്. 23 ഇനം വിഭവങ്ങൾ അടങ്ങുന്നതാണ് കിറ്റ്. കിറ്റുകളുടെ വിതരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനിമോൾ ചാക്കോ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീദേവ്, പിടിഎ പ്രസിഡന്റ് ഗിരീഷ് ബാബു ജി.എസ്, പ്രധാന അദ്ധ്യാപകൻ രാജീവ്.സി എന്നിവർ പങ്കെടുത്തു.