കോട്ടയം: കൊവിഡ് കാലത്തും ഓണത്തിരക്കിന് കുറവൊന്നുമില്ല. ഉത്രാടപാച്ചിലിൽ കൊവിഡ് മാനദണ്ഡങ്ങൾ മറക്കരുതെന്ന നിർദേശവുമായി ജില്ലാ ഭരണകൂടമെത്തിയിട്ടുണ്ട്. വസ്ത്രവ്യാപാര ശാലകളിലും പച്ചക്കറി കടകളിലും തിരക്കോട് തിരക്ക്. ഓഫറുകൾ കൂടിയായതോടെ ഡിജിറ്റൽ ഷോറൂമുകളിലെ തിരക്ക് പറയാനുമില്ല. സ്ഥാപനങ്ങളിൽ കാര്യമായ ഓണാഘോഷമില്ലാത്തതിനാൽ പൂവിപണി വാടിയ സ്ഥിതിയാണ്. കൊവിഡ് രോഗ വ്യാപന പശ്ചാത്തലത്തിൽ ആൾത്തിരക്കുണ്ടാവാതെ സൂക്ഷിക്കുന്നതിന് കർശന മാർഗനിർദേശങ്ങൾ ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. കുട്ടികളുമായെത്തിയ ഉപഭോക്താക്കൾക്ക് പല കടകളിലും പ്രവേശനാനുമതി നൽകിയില്ല. വീടുകളിൽ ഗർഭിണികൾ, കുട്ടികൾ, കിടപ്പുരോഗികൾ എന്നിവരുണ്ടെങ്കിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. കോട്ടയം ചന്തയിൽ രോഗികളുടെ എണ്ണം കൂടുന്നതിനാൽ കർശന സുരക്ഷ പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദേശം.
നിർദേശങ്ങൾ
ഒരാൾ മാത്രം വീടിനുപുറത്തുപോകാൻ ശ്രദ്ധിക്കുക
പുറത്തു പോകുമ്പോഴെല്ലാം മാസ്‌ക് ധരിക്കുക.
പോയിവന്നാൽ ആദ്യമേ വസ്ത്രങ്ങൾ മാറ്റി കുളിക്കുക.
വീടിനകത്തും സാമൂഹിക അകലം പാലിക്കാൻ ശ്രദ്ധിക്കുക.
രോഗബാധ ഒഴിവാക്കാൻ സന്ദർശകരെ ഒഴിവാക്കുക
കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകാൻ ശ്രദ്ധിക്കുക
പനിയുണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കുക