തോക്കുപാറ: ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പു പദ്ധതിയുടെ ഭാഗമായി വെള്ളത്തൂവൽ പഞ്ചായത്തിലെ നാലാം വാർഡിൽ തോക്കുപാറയിൽ പതിമൂന്നര ലക്ഷം രൂപമുടക്കി പണികഴിപ്പിച്ച 38-ാം നമ്പർ അംഗൻവാടിയുടെ ഉദ്ഘാടനം വെള്ളത്തൂവൽ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ബിജി വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കവിതാ സന്തോഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ വാർഡ് മെമ്പർ ജയൻ ചക്രപാണി സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലാലി സുരേന്ദ്രൻ, മെമ്പർമാരായ ആനി ബേബി, ഷേർലി ജോർജ്, ഷിജി ഷിജു, സുധ,​ അനിൽകുമാർ, സി.ഡി.എസ് സൂപ്പർവൈസർമാരായ പുഷ്പലത, ജമീല പഞ്ചായത്ത് സെക്രട്ടറി ശ്രീധരൻ, തൊഴിൽ ഉറപ്പു പദ്ധതി ജോയിന്റ് ബി.ഡി.ഒ ജോഷി എന്നിവർ സ്വാഗതം പറഞ്ഞു.