covid

കോട്ടയം: ജില്ലയില്‍ പുതിയതായി ലഭിച്ച 1207 കൊവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ 139 എണ്ണം പോസിറ്റീവ്. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും സമ്പര്‍ക്കം മുഖേന രോഗം ബാധിച്ച 131 പേരും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ ആറു പേരും രോഗബാധിതരില്‍ പെടുന്നു. സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. ഇവിടെ 33 പേര്‍ക്ക് ബാധിച്ചു.കിടങ്ങൂര്‍-10, ഈരാറ്റുപേട്ട-9, കൂരോപ്പട-7, എരുമേലി, പാലാ, കുമരകം-5 വീതം, വാഴൂര്‍, വെച്ചൂര്‍, പാമ്പാടി, തലപ്പലം-4 വീതം

കുറിച്ചി, പൂഞ്ഞാര്‍ തെക്കേക്കര, കടപ്ലാമറ്റം-3 വീതം എന്നിവയാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങള്‍.116 പേര്‍ രോഗമുക്തരായി. നിലവില്‍ 1334 പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ 3682 പേര്‍ക്ക് രോഗം ബാധിച്ചു. 2345 പേര്‍ രോഗമുക്തരായി. ആകെ 13725 പേര്‍ ജില്ലയില്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.