കോട്ടയം: രണ്ടു ദിവസമായി കോട്ടയം പച്ചക്കറി മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചത് 26 പേർക്ക്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടയാൾ ക്വാറന്റൈൻ ലംഘിച്ചതിന് പൊലീസ് കേസെടുത്തു.
കഴിഞ്ഞ രണ്ടു ദിവസം പച്ചക്കറി മാർക്കറ്റിലും മീൻ മാർക്കറ്റിലുമായി നൂറിലധികം ആളുകൾക്കാണ് ആന്റിജൻ ടെസ്റ്റ് നടത്തിയത്. വ്യാഴാഴ്ച നടത്തിയ ടെസ്റ്റിൽ ഒൻപതു പേർക്കും, വെള്ളിയാഴ്‌ച 17 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സമ്പർക്കപ്പട്ടികയിലുള്ളവരോട് ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചിരുന്നു.
എന്നാൽ, ചിലർ നിർദേശം ലംഘിച്ച് കടയിൽ തന്നെ കഴിയുകയാണ്. മാർക്കറ്റിലെ പതിനഞ്ചോളം കടകളിൽ കൊവിഡ് രോഗികളും സമ്പർക്കപ്പട്ടികയിൽ പെട്ടവരുമുണ്ട്. എന്നാൽ, കച്ചവടം നഷ്ടമാകുമെന്നതിനാൽ വ്യാപാരികൾ കടകൾ അടയ്ക്കുന്നില്ല. കടകളിൽ നിയന്ത്രണങ്ങൾ പാലിക്കുന്നില്ലെന്നും പരാതിയുണ്ട്.