കോട്ടയം : തിരുവോണ ദിവസം ജില്ലയിലെ പെട്രോൾ പമ്പുകൾ അടച്ചിടാനുള്ള തീരുമാനത്തിൽ നിന്ന് പമ്പുടമകൾ പിൻവാങ്ങണമെന്ന് ഹിന്ദുഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി അഭ്യർത്ഥിച്ചു. സംഘടനകൾ മുന്നോട്ട് വച്ച ആവശ്യങ്ങൾ പ്രസക്തമാണെങ്കിലും മലയാളികളുടെ ദേശീയ ഉത്സവമായ തിരുവോണത്തിന് സഞ്ചാര സാതന്ത്ര്യത്തിന് തടസം നിൽക്കുന്നത് ശരിയായ തീരുമാനമല്ലെന്നും അദ്ദേഹം പറഞ്ഞു.