കട്ടപ്പന: ശാന്തിഗ്രാം ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ ക്ഷീര കര്‍ഷകര്‍ക്ക് ബോണസ് വിതരണം ചെയ്തു. 200-ല്‍പ്പരം പേര്‍ക്ക് 500 മുതല്‍ 38,000 രൂപ വരെയുള്ള തുകകള്‍ ലഭിച്ചു. അംഗങ്ങളുടെ മക്കളില്‍ പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ക്ക് കാഷ് അവാര്‍ഡും നല്‍കി. സംഘം പ്രസിഡന്റ് ജോസുകുട്ടി അരീപ്പറമ്പില്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. സെക്രട്ടറി ദീപ ജോണി, ബോര്‍ഡ് അംഗം ആന്റണി കാതുകുന്നേല്‍ എന്നിവര്‍ പങ്കെടുത്തു.