കൊടുങ്ങൂർ : ശാസ്താംകാവിന് സമീപം കൊല്ലക്കൊമ്പിൽ ടി.ഡി.തോമസിന്റെ വീടിന് ഇന്നലെ വൈകിട്ട് 4 ഓടെ തീപിടിച്ചു. എയർകണ്ടീഷണറിനുണ്ടായ തകരാറാണ് കാരണം. ഒരു മുറിയിലെ ജനൽപ്പാളികളും ഗൃഹോപകരണങ്ങളും കത്തി നശിച്ചു. കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ അഗ്‌നിശമന സേനയും നാട്ടുകാരും ചേർന്ന് തീ അണച്ചു.