വൈക്കം : എസ്.എൻ.ഡി.പി യോഗം 1578 ാം നമ്പർ തലയാഴം കൂവം ചേന്തുരുത്ത് ശാഖയുടെ കീഴിലുള്ള കുടുംബയൂണിറ്റ് കൺവീനർമാർക്കും മറ്റ് ഭാരവാഹികൾക്കുമുള്ള ഓണക്കോടി വിതരണവും, വിധവാ പെൻഷൻ വിതരണവും യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.ജി.ബേബി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വേലായുധൻ, സെക്രട്ടറി പി.ആർ.തിരുമേനി, യൂണിയൻ കമ്മിറ്റിയംഗം പി.എ. സതീശൻ, പി.ടി.പൊന്നപ്പൻ, ടി.എൻ.സദാനന്ദൻ, സോമൻ, കരുണാനിധി, സജി എന്നിവർ പങ്കെടുത്തു.