വൈക്കം : ബി.ഡി.ജെ.എസ് വൈക്കം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർദ്ധന വിദ്യാർത്ഥികൾക്ക് പഠനസഹായം വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.പി.സെൻ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിനിയ്ക്ക് ടി.വി.നൽകി. നിയോജകമണ്ഡലം പ്രസിഡന്റ് എം.എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ശിവദാസൻ, ചന്ദ്രബാബു, വിമൽ, ശശി, വാസവൻ എന്നിവർ പങ്കെടുത്തു.