കോട്ടയം: എസ്.എൻ.ഡി.പി യോഗം നീണ്ടൂർ 973ാം അരുണോദയം ശാഖയിൽ ശ്രീനാരായണ ഗുരുദേവ ജയന്തി കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചു നടത്തും. കൊവിഡ് പശ്ചാത്തലത്തിൽ ശാഖായോഗം കേന്ദ്രീകരിച്ചും, കുടുംബ യൂണിറ്റുകൾ കേന്ദ്രീകരിച്ചും ആഘോഷങ്ങൾ പരിമിതപ്പെടുത്തും. ശ്രീനാരായണ ശാരദ ക്ഷേത്രത്തിൽ രാവിലെ 5.15ന്, പള്ളിയുണർത്തൽ, 5.30 ന് നിർമ്മാല്യ ദർശനം, 5.45 ന് അഭിഷേകം, 6.10 ന് ഉഷപൂജ . 8ന് ശാഖാ പ്രസിഡന്റ് എം.പി പ്രകാശ് പതാക ഉയർത്തും. തുടർന്ന് ജയന്തി സന്ദേശം നൽകും. ശാഖ വൈസ് പ്രസിഡന്റ് സുനിൽ വി.റ്റി., സെക്രട്ടറി ഷാജി ഏ.ഡി,യൂണിയൻ കമ്മിറ്റി അംഗം സന്തോഷ് കെ.ആർ വനിതസംഘം പ്രസിഡന്റ് ഉഷ ഭാസ്‌കരൻ തുടങ്ങിയവർ സന്നിഹിതരായിരിക്കും. ക്ഷേത്രത്തിൽ 9ന് മഹാഗുരുപൂജ. വൈകുന്നേരം 6ന് നടതുറപ്പ്, 6.30ന് വിശേഷാൾ ദീപാരാധന, പ്രാർത്ഥന. ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി എന്നീ വിശേഷാൾ പൂജകൾ ക്ഷേത്രം മേൽശാന്തി അനീഷ് ശാന്തികളുടെ മുഖ്യ കാർമ്മി.കത്വത്തിൽ നടക്കും.