കുറവിലങ്ങാട് : കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ പ്രധാനപ്പെട്ട 80 കേന്ദ്രങ്ങളിൽ മിനി ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്ന ഗ്രാമദീപം പദ്ധതി നടപ്പാക്കുന്നതിന് ഒരുകോടി രൂപ എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ചതായി മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. സർക്കാർ ഏജൻസി ആയ സ്റ്റീൽ ഇൻഡസ്ട്രീസ് കേരളാ ലിമിറ്റഡിനാണ് പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിരിക്കുന്നത്. പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗമാണ് എസ്റ്റിമേറ്റിന് അംഗീകാരം നൽകിയത്. വിഷൻ 2020 വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക.