പാലാ: പിഴക് വാർഡിലെ മാനത്തൂർ പാട്ടത്തിപ്പറമ്പ് നിവാസികൾക്ക് മാണി സി കാപ്പൻ എം. എൽ.എയുടെ ഓണ സമ്മാനം. ഉത്രാടദിന സമ്മാനമായി റോഡ് പുനർ നിർമ്മാണത്തിന് 15 ലക്ഷം രൂപ അനുവദിച്ചു. ഇന്നലെ രാവിലെ എട്ടു മണിക്ക് റോഡുമായി ബന്ധപ്പെട്ട നിവേദനവുമായി എത്തിയ കടനാട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിലു കൊടൂരിനെയാണ് ഫണ്ട് അനുവദിച്ച വിവരം എം.എൽ.എ അറിയിച്ചത്. കനത്ത മഴയെ തുടർന്നാണ് ഒന്നര കിലോമീറ്ററോളം വരുന്ന മാനത്തൂർ പാട്ടത്തിപറമ്പ് റോഡ് തകർന്നത്. ഷിലു കൊടൂരിന്റെ നേതൃത്വത്തിൽ നൂറ്റി അൻപതോളം ഭവനങ്ങളിലും നിന്നും ഒപ്പിട്ട നിവേദനം എം.എൽ.എയ്ക്ക് സമർപ്പിക്കുകയായിരുന്നു. രഘുനാഥ് ബംഗ്ലാംകന്നേൽ , ഷാജൻ കടുകുംമാക്കൽ ,ജോയി വള്ളിയിൽ, ബിബിൻ ഞാവള്ളി എന്നിവരും സന്നിഹിതരായിരുന്നു . റോഡിനായി തുക അനുവദിച്ച മാണി.സി കാപ്പനെ ഫോൺ വിളിച്ച് നന്ദി അറിയിക്കാനും നാട്ടുകാർ മറന്നില്ല .