march

കോട്ടയം: പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഇടം ലഭിച്ചിട്ടും ജോലി ലഭിക്കാത്തതിൽ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്‌തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രതിഷേധക്കാർ റോഡിൽ കുത്തിയിരുന്നു. മാർച്ച് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. ഡി.സി.സി ജനറൽ സെക്രട്ടറി ജോണി ജോസഫ് , യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ചിന്റു കുര്യൻ ജോയി എന്നിവർ യോഗത്തിൽ പങ്കെടുത്തു.