ramp

കോട്ടയം: ട്രെയിൻ യാത്രയിൽ അംഗപരിമിതർ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ തരണം ചെയ്യാൻ ഓട്ടോമാറ്റിക് റാമ്പ്‌ നിർമിച്ച് പുതുപ്പള്ളി ജിസാറ്റ് എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ.
ശാരീരിക വൈകല്യമനുഭവിക്കുന്നവർക്ക് വീൽചെയറുമായി പരിമിതമായ സമയത്തിനുള്ളിൽ ട്രെയിനിൽ കയറുന്നതും ഇറങ്ങുന്നതും ബുദ്ധിമുട്ടാണ്. ഓരോ സ്റ്റേഷനിലും ട്രെയിൻ ഫ്ലോറും സ്റ്റേഷൻ പ്ലാറ്റ്ഫോമും തമ്മിലുള്ള ഉയര വ്യത്യാസമാണ് ഇതിൽ പ്രധാന വെല്ലുവിളി. ഓരോ സ്റ്റേഷന്റെയും ഉയര വ്യത്യാസം കണക്കാക്കിയാണ് പുതിയ റാമ്പ് ഡിസൈൻ ചെയ്തത്.

മെക്കാനിക്കൽ വിഭാഗം അദ്ധ്യാപകനായ പ്രേംജിത്തിന്റെ നേതൃത്വത്തിൽ അവസാന വർഷ മെക്കാനിക്കൽ എൻജിനീയറിംഗ് ബിരുദ വിദ്യാർത്ഥികളായ അശ്വിൻ സന്തോഷ്, ബി. നന്ദഗോപാൽ, ജോജോ ജോസഫ്, കൈലാസ് അനിൽകുമാർ എന്നിവരാണ് റാമ്പ് വികസിപ്പിച്ചത്.