അമയന്നൂർ: തെർമോക്കോളിൽ ഉപ്പേരി ഒരുക്കി വിദ്യാർത്ഥി. കൊവിഡ് കാലത്ത് ഓണക്കളികളും അത്തപ്പൂക്കളവും ഇല്ലെങ്കിലും ഓണത്തിനെ വ്യത്യസ്തമായി ആഘോഷമാക്കുകയാണ് ബിനു . തെർമോക്കോൾ ഉപയോഗിച്ച് നിർമ്മിച്ച ഉപ്പേരി കാഴ്ചയിൽ ഒർജിനിലിനെ വെല്ലുന്നതാണ്. ഗ്യാസ് സ്റ്റൗവും കണ്ണാപ്പയും തെർമോക്കോളിൽ തന്നെയാണ്.
പാഴ് വസ്തുക്കളിൽ നിരവധി കൗതുക വസ്തുക്കളും ഇതിനോടകം നിർമ്മിച്ചിട്ടുണ്ട്. ബോട്ടിൽ ക്രാഫ്റ്റ്. ചുവർ ചിത്ര രചന, ചിരട്ട ക്രാഫ്റ്റ്, പെൻസിൽ രചന, പെയിന്റിംഗ്, പത്രക്കടലാസിൽ ഫോട്ടോ ഫ്രെയിം തുടങ്ങി വിവിധതരത്തിലുള്ള കരകൗശലങ്ങളുടെ ഉടമയാണ് ഈ ബി. ടെക് വിദ്യാർത്ഥി . അമയന്നൂർ ആനിക്കടവിൽ പ്രഭാകരന്റെയും വസന്തയുടെയും മകനാണ്. സഹോദരി അനു.