കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച അൻപത്തി രണ്ട്കാരനെ അറസ്റ്റ് ചെയ്തു. കാഞ്ചിയാർ കക്കാട്ടുകട സ്വദേശി കുഞ്ഞുമോനാണ് പിടിയിലായത്. എട്ടുവയസുകാരിയെ ഇയാൾ പലതവണ ഉപദ്രവിക്കാൻ ശ്രമിച്ചതായി പരാതിയുണ്ട്. ഏറ്റവുമൊടുവിൽ അതിക്രമത്തിന് ശ്രമിച്ചപ്പോൾ കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. കട്ടപ്പന കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.