വൈക്കം: പി.എൻ പണിക്കർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ദേശീയ തലത്തിൽ നടത്തി വരുന്ന ക്വിറ്റ് കൊവിഡ് കാമ്പയിന്റെ ഭാഗമായി കോട്ടയം ജില്ലാതല മാസ്ക്ക് വിതരണവും ബോധവത്ക്കരണ കാമ്പയിനും നടത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്ന പരിപാടികൾക്ക് ജില്ലാ ചെയർമാൻ പി.ജി.എം നായർ കാരിക്കോട് നേതൃത്വം നൽകി .വിവിധ പ്രദേശങ്ങളിൽ നടന്ന മാസ്ക്ക് വിതരണം മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ വാസുദേവൻ നായർ,ഡോ സെയ്ഫുള്ള ,ഡോ അതുൽ മോഹൻ,കൗൺസിലർ പ്രീത ജോർജ് , ഓം ഫൗണ്ടേഷൻ ചെയർമാൻ ആദർശ് എം നായർ തുടങ്ങിയവർ നിർവഹിച്ചു. കാമ്പയിൻ ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2ന് സമാപിക്കും . ജില്ലയിൽ മാത്രം പതിനായിരം മാസ്ക്കുകൾ വിതരണം ചെയ്യും. ബോധവത്ക്കരണ വെബിനാറുകൾ , ഷോർട്ട് ഫിലിം പ്രദർശനം എന്നിവയും നടക്കും.