covid

ന്യൂയോർക്ക്: ആശങ്കയിലാഴ്ത്തി ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 17,745,570 പേർക്കാണ് ലോകത്ത് ആകെ കൊവിഡ് ബാധിച്ചത്. 682,194 പേർ ഇതുവരെ രോഗം ബാധിച്ച് മരിച്ചു. 11,151,652 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 282,073 പേ‌ർക്കാണ് രോഗം സ്ഥിരീകരിച്ചത്.

അമേരിക്കയിലും ബ്രസീലിലും രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. യു എസിലാണ് ഏറ്റവും കൂടുതൽ രോഗികൾ. 4,705,804 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് 156,744 പേർ ഇതുവരെ അമേരിക്കയിൽ മരിച്ചു. 24 മണിക്കൂറിനിടെ 70,819 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 2,327,396 പേർ രോഗമുക്തി നേടി. ബ്രസീലിൽ ഇതുവരെ 2,666,298 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 92,568. 1,884,051 പേർ സുഖം പ്രാപിച്ചു. 52,509 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിൽ കൊവിഡ് രോഗികൾ കഴിഞ്ഞ ദിവസം 16 ലക്ഷം കടന്നു. 1,697,054 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 57,704 പുതിയ കേസുകളുമുണ്ടായി. 36,551 പേരാണ് കൊവിഡ് ബാധിച്ച് ആകെ മരിച്ചത്. 1,095,647 പേർ രോഗമുക്തി നേടി.