accident-

കണ്ണൂർ: നിയന്ത്രണംവിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം. പള്ളിക്കുന്ന് ഇടച്ചേരി സ്വദേശി റിസ്വാൻ (30) ആണ് മരിച്ചത്. നിയന്ത്രണംവിട്ട ബൈക്ക് ആൽമരത്തിൽ ചെന്ന് ഇടിക്കുകയായിരുന്നു. നിസ്വാനൊപ്പം ബൈക്കിലുണ്ടായിരുന്ന പിള്ളയാർ സ്വദേശി കെ.നിജിലിനെ പരിക്കേറ്റ് എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.