kerala-police

തിരുവനന്തപുരം: തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു. റിസ‌പ്ഷൻ എസ്.ഐക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. അവധി ദിവസങ്ങളായതിനാൽ പൊലീസ് ആസ്ഥാനം അടച്ചിടുന്നത് പ്രവർത്തനത്തെ ബാധിക്കില്ലെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

അണുനശീകരണത്തിന് ശേഷം പൊലീസ് ആസ്ഥാനം തുറക്കും. എസ്.ഐയുടെ ഭാര്യയ്ക്കും മകൾക്കും ഇന്നലെ കൊവിഡ് പോസിറ്റീവായിരുന്നു. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയാണ് ഇദ്ദേഹം.