കൊവിഡ് കാലശേഷം സ്‌ത്രീകളുടെ അവസ്ഥ കൂടുതൽ മോശമാകുമെന്നും അവരെ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നും സൂചന നൽകി ഐ എം എ കേരളം വൈസ് പ്രസിഡന്റായ ഡോ. സുൽഫി നുഹു.ചികിത്സാ സൗകര്യങ്ങളിലേക്ക് എത്തിച്ചേരുവാനുള്ള അസൗകര്യം സ്ത്രീകളെ കൂടുതൽ ബാധിക്കുകയും ജീവിതശൈലി രോഗങ്ങളും പ്രതിരോധ കുത്തിവെപ്പുകൾ നൽകുന്നതിനുള്ള തടസ്സവും സ്ത്രീകളെ തന്നെയാവും കൂടുതൽ ബാധിക്കുകയെന്നും ഡോ. സുൽഫി തന്റെ ഫേസ്ബുക്ക് പോസ്‌റ്രിൽ കുറിക്കുന്നു.
പോസ്‌റ്റിന്റെ പൂർണരൂപം ഇങ്ങനെ
സ്ത്രീകളെ ശ്രദ്ധിക്കണം❗ ====================
ലോകത്തെമ്പാടും! ഇതുവരെയുള്ള കോവിഡ് 19 പാൻഡെമിക് പഠനങ്ങൾ പറയുന്നത് സ്ത്രീകളുടെമേൽ പ്രത്യേക ശ്രദ്ധ വേണമെന്നാണ്. മരണനിരക്കിലല്ല. മരണനിരക്കിൽ പുരുഷന്മാർ തന്നെ കൂടുതൽ. അല്ലെങ്കിൽ ഏതാണ്ട് സമാസമം . അതവിടെ നിൽക്കട്ടെ ലോകത്തെമ്പാടും നടന്ന വിവിധ പഠനങ്ങൾ ഇങ്ങനെ പാൻഡെമിക് കഴിയുമ്പോൾ സ്ത്രീകളുടെ അവസ്ഥ പരിതാപകരമായി മാറും. ചൂണ്ടിക്കാണിക്കപ്പെടുന്ന അനവധി കാര്യങ്ങളുണ്ട്. ലോകത്തെമ്പാടും സ്ത്രീകൾ രണ്ടാം കിടക്കാരായി കാണപ്പെടുന്ന അവസ്ഥ കൂടുതൽ കൂടുതൽ ശക്തിയുള്ളതാകും ലോകത്തെമ്പാടുമായി ഏതാണ്ട് 240 ദശലക്ഷം സ്ത്രീകൾ സാമ്പത്തിക സുരക്ഷയില്ലാത്ത തൊഴിൽമേഖലകളെ ആശ്രയിക്കുന്നുവെന്ന് കണക്ക് ഏതാണ്ട് 243 ദശലക്ഷം സ്ത്രീകൾ കഴിഞ്ഞ ആറ് മാസത്തിനിടയിൽ ശാരീരിക മാനസിക പീഡനത്തിന് വിധേയമായി. ഏതാണ്ട് 1. 5 2 ബില്യൺ കുട്ടികൾക്ക് സ്കൂളുകളിൽ പോകുന്നതിൽ തടസ്സം നേരിട്ടു .ഇതിൽ ഏതാണ്ട് 40 ശതമാനവും പെൺകുട്ടികളായിരുന്നു എന്നുള്ളതാണ് വസ്തുത. ചികിത്സാ സൗകര്യങ്ങളിലേക്ക് എത്തിച്ചേരുവാനുള്ള അസൗകര്യം സ്ത്രീകളെ കൂടുതൽ ബാധിക്കുകയും മറ്റ് ജീവിതശൈലി രോഗങ്ങളും പ്രതിരോധ കുത്തിവെപ്പുകൾ നൽകുന്നതിനുള്ള തടസ്സവും സ്ത്രീകളെ തന്നെയാവും കൂടുതൽ ബാധിക്കുക. ആവശ്യമില്ലാത്ത ഗർഭധാരണം ലോകത്ത് റോക്കറ്റ് വേഗത്തിൽ കുതിച്ചുയരുന്നു. അശാസ്ത്രീയമായ ഗർഭിചിത്രങ്ങളും ഭാരതം വ്യത്യസ്തമാകാൻ ഒരു സാഹചര്യം ഇല്ല. ഭാരതത്തിൽ 23 ലക്ഷം ആവശ്യമില്ലാത്ത ഗർഭധാരണങളും ഏതാണ്ട് 8 ലക്ഷം അശാസ്ത്രീയ അലസിപ്പിക്കളും ഉണ്ടാകുമെന്ന് കണക്കുകൂട്ടൽ. ഇത് ചെറിയ കണക്കല്ല കേരളത്തെയും അത് ഒരു നല്ല പരിധിവരെ ബാധിക്കുക തന്നെ ചെയ്യും. പാൻഡെമിക് ശേഷമുള്ള കാലഘട്ടത്തിൽ സ്ത്രീകളുടെ കൈകളിലേക്ക് ധനാഗമന മാർഗ്ഗങ്ങൾ ഉണ്ടാകണമെന്നർത്ഥം പാൻഡെമിക് ശേഷം അവരുടെ വിദ്യാഭ്യാസത്തിലും തൊഴിലിലും ആരോഗ്യസംരക്ഷണത്തിനും കൂടുതൽ കരുതൽ ഉണ്ടാകണം. പാൻഡെമിക് കാലഘട്ടത്തിലെ സ്ത്രീ പീഡനങ്ങൾ ഒഴിവാക്കാൻ എന്ത് ചെയ്യണമെന്ന് തുറന്ന സംവാദങ്ങൾ ഉണ്ടാകണം കരുതൽ , കൂടുതൽ കരുതൽ സ്ത്രീകൾക്ക്. ലോകത്തെമ്പാടുമുള്ള കണക്കുകൂട്ടലുകൾ ഇങ്ങനെ തന്നെ കാണിക്കുന്നു. ഡോ .സുൽഫി നൂഹു.