k-surendran

തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് തീവ്രവാദത്തിലും സ്വർണക്കടത്തിലും പങ്കാളിയായെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേസിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്. പ്രതികളെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്വർണക്കടത്ത് കേസ് പ്രതികൾക്ക് നിയമസഹായം നൽകുന്നത് സി.പി.എം ആണെന്നും അദ്ദേഹം ആരോപിച്ചു. ശിവശങ്കറിനും സരിത്തിനും ഒരേ അഭിഭാഷകനാണ്. സ്വപ്നയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങുന്നത് കേസ് അട്ടിമറിക്കാനാണ്. കേരള പൊലീസിന്റെ നീക്കം ദുരൂഹമാണെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി നടത്തുന്ന ഉപവാസ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.