covid

തൃശൂർ: സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തു. പാലക്കാട് സ്വദേശിയാണ് തൃശൂരിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ഓങ്ങല്ലൂർ സ്വദേശി കോരനാണ് കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. 80 വയസായിരുന്നു.

മലപ്പുറത്ത് പെരുവള്ളൂർ സ്വദേശി കോയാമു (82) കൊവിഡ് ബാധിച്ച് മരിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിൽ രാവിലെ പത്തരയ്ക്ക് ആയിരുന്നു മരണം. ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും അടക്കം പത്ത് പേർ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. ന്യുമോണിയ, പ്രമേഹം, അൽഷിമേഴ്സ് എന്നീ രോഗങ്ങൾ കോയാമുവിന് ഉണ്ടായിരുന്നു.

ഇതോടെ സംസ്ഥാനത്ത് ഇന്ന് നാല് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇടുക്കിയിൽ സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ അജിതനും എറണാകുളത്ത് ഇന്നലെ മരിച്ച സോഷ്യലിസ്റ്റ് നേതാവ് ആലുങ്കൽ ദേവസ്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു.