kohli

ചൈന്നൈ: ഓൺലൈൻ ചൂതാട്ടത്തെ പ്രോത്സാഹിപ്പിച്ചതിന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കൊഹ്‌ലിക്കും, നടി തമന്നയ്ക്കുമെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ഒരു അഭിഭാഷകനാണ് ഇരുവർക്കുമെതിരെ ഹർജി നൽകിയിരിക്കുന്നത്. ഓൺലൈനിൽ ചൂതാട്ടം നടത്തുന്ന ആപ്പുകൾ നിരോധിക്കണമെന്നാണ് ഹർജിക്കാരന്റെ പ്രധാന ആവശ്യം.

ഇത്തരം ആപ്ലിക്കേഷനുകൾ കുട്ടികളെ അടിമകളാക്കുന്നെന്നും അഭിഭാഷകൻ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കുട്ടികളെ ബ്രെയിൻവാഷ് ചെയ്യുന്ന ഇത്തരം 'ആപ്പുകൾ' വിരാട് കൊഹ്‌ലിയേയും തമന്നയേയും പോലുള്ള താരങ്ങൾ ഉപയോഗിക്കുകയാണ്. അതിനാൽ അവരെ അറസ്റ്റ് ചെയ്യണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.

ഓൺലൈൻ ചൂതാട്ടത്തിൽ പങ്കെടുക്കാൻ പണം നൽകാൻ സാധിക്കാത്തതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകൻ ഹൈക്കോടതിയിൽ ഹർ‌ജി നൽകിയത്. കേസ് ചൊവ്വാഴ്ചത്തേക്കു മാറ്റിവച്ചു.