alaska

വാഷിങ്ടണ്‍: അലാസ്‌കയിലെ ആംഗറേജില്‍ രണ്ടു വിമാനങ്ങള്‍ തമ്മിൽ കൂട്ടിയിടിച്ച്‌ ഏഴ് മരണം. മരിച്ചവരിൽ യു.എസ് കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍ അംഗമായ ഗാരി നോപ്പും ഉൾപ്പെടുന്നു. സോള്‍ഡോട്ട്‌ന വിമാനത്താവളത്തിനടുത്താണ് സംഭവം. ഇരു വിമാനങ്ങളിലുമുണ്ടായിരുന്ന എല്ലാവരും അപകടത്തിൽ മരിച്ചു.

അപകടത്തില്‍പ്പെട്ട വിമാനത്തിലൊന്ന് പറത്തിയിരുന്നത് ഗാരി നോപ്പ് ആയിരുന്നു. അതിൽ അദ്ദേഹം തനിച്ചായിരുന്നു. നാല് വിനോദ സഞ്ചാരികളുമായി പറന്ന മറ്റൊരു വിമാനവുമായിട്ടാണ് ഗാരിയുടെ വിമാനം കൂട്ടിയിടിച്ചത്. ഇതിലെ പൈലറ്റും ഗൈഡുമുൾപ്പെടെ അപകടത്തിൽ കൊല്ലപ്പെട്ടു.

ആറ് പേർ സംഭവസ്ഥലത്തുവച്ചും, ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. കൂട്ടിയിടിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ദേശീയപാതയിലാണ് പതിച്ചത്.അതിനാൽ കുറച്ച് സമയം ഇവിടം അടച്ചു.