-rafale

ന്യൂഡൽഹി: ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങിയ 36 റാഫേല്‍ യുദ്ധവിമാനങ്ങളില്‍ അഞ്ചെണ്ണം ബുധനാഴ്ചയാണ് അംബാല വ്യോമതാവളത്തില്‍ എത്തിയത്. റാഫേൽ യുദ്ധ വിമാനങ്ങൾ ഇന്ത്യ വാങ്ങിയത് പാകിസ്ഥാന് അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്. 2016-ലായിരുന്നു ഫ്രാൻസുമായുള്ള 59,000 കോടി രൂപയുടെ കരാർ. ഇന്ത്യയിലെത്തിയ വിമാനങ്ങളിൽ ചിലത് കിഴക്കൻ ലഡാക്കിൽ നിലയുറപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയുടെ തീപ്പൊരി റാഫേൽ വിമാനങ്ങളെ കുറിച്ച് പാക് മാദ്ധ്യമങ്ങൾ റിപ്പോ‌ർട്ട് ചെയ്തത് വളരെ വ്യത്യസ്തമായാണ്.

ഇന്ത്യയെ നിരവധി പേർ പ്രശംസിച്ചിരുന്നു. എന്നാൽ പാകിസ്ഥാൻ ഇന്ത്യയെ ഇതിനൊക്കെ എതിരായാണ് പറഞ്ഞത്. വാസ്തവത്തിൽ ഇന്ത്യ-ചെെന അതിർത്തിയിലല്ല മറിച്ച് ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലാണ് റാഫേൽ വിമാനങ്ങൾ വിന്യസിക്കേണ്ടി വരിക എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഭാവിയിൽ ചെെനയുമായുള്ള ഏറ്റുട്ടലിനായുള്ള "ഗെയിം ചേഞ്ചർ" ആണ് റാഫേലെന്ന് ഇന്ത്യൻ മാദ്ധ്യമങ്ങൾ റാഫേൽ ജെറ്റുകളെന്ന് മുദ്രകുത്തിയെന്ന് പാക് മാദ്ധ്യമമായ എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ ഈ വിമാനങ്ങൾ ഉപയോഗിക്കാൻ ഇന്ത്യക്ക് സാധിക്കാതെ വരുമ്പോൾ ഇന്ത്യ എങ്ങനെ നീങ്ങും. വിമാനങ്ങൾ ചെെനയുമായി നേരിട്ട് ഉപയോഗിക്കാൻ ഇന്ത്യക്ക് സാധിക്കില്ല. ഇന്ത്യ വൻതോതിലുള്ള ആയുധ ശേഖരം വാങ്ങുന്നത് പാക്കിസ്ഥാനെതിരെ പ്രയോഗിക്കാനായിരിക്കുമെന്ന് ചിലർ വാദിച്ചുവെന്നും റിപ്പോ‌ർട്ടിൽ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി യു പി എയുടെ കാലത്ത് ഉറപ്പിച്ച വിലയുടെ മൂന്നിരട്ടി വിലയ്ക്കാണ് റാഫേൽ വിമാനങ്ങൾ വാങ്ങിയതെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.

റാഫേല്‍ യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ കരുത്ത് വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുമെന്ന് പ്രതിരോധ രംഗത്തെ വിദഗ്ദ്ധര്‍ വിലയിരുത്തുന്നതിനിടെ വിമ‌ർശനവുമായി പാക് വിദേശകാര്യ മന്ത്രാലയവും രംഗത്തെത്തിയിരുന്നു.

ഇന്ത്യ ക്രമാതീതമായി ആയുധങ്ങള്‍ വാങ്ങിക്കൂട്ടുകയാണെന്ന് പാക് വിദേശകാര്യ മന്ത്രാലയ വക്താവ് ഐഷ ഫാറൂഖി വിമർനമുന്നയിച്ചിരുന്നു. ദക്ഷിണേഷ്യയില്‍ ആയുധ പന്തയത്തിന് ഇടയാക്കുന്ന നടപടിയില്‍നിന്ന് ലോകരാജ്യങ്ങള്‍ ഇന്ത്യയെ പിന്തിരിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ആവശ്യത്തിലധികം ആയുധങ്ങള്‍ ഇന്ത്യ വാങ്ങിക്കൂട്ടുന്നുവെന്നാണ് പാക്കിസ്ഥാന്‍ പറയുന്നത്. ഇന്ത്യ ആണവായുധങ്ങള്‍ നവീകരിക്കുകയും അവയുടെ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ വാണിജ്യ താത്പര്യങ്ങളാണ് ഇതിന്റെയെല്ലാം പിന്നിലെന്നും പാക്കിസ്ഥാന്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്.