നടി അഹാന കൃഷ്ണയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി വിവാദമായിരുന്നു. സ്വർണക്കടത്തിനെയും തിരുവനന്തപുരത്തെ ട്രിപ്പിൾ ലോക്ക് ഡൗണിനെയും ബന്ധപ്പെടുത്തിയുള്ളതായിരുന്നു താരത്തിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി. ഇതിന് ചുവടുപിടിച്ച് ഒന്നിന് പിറകെ ഒന്നായി താരം വിവാദത്തിൽപ്പെട്ടു. ഈ സാഹചര്യത്തിൽ അഹാനയെ പിന്തുണച്ചുകൊണ്ടെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം അഹാനയ്ക്കും കുടുംബത്തിനും പിന്തുണയുമായെത്തിയിരിക്കുന്നത്. ഒരു പെൺകുട്ടി തന്റെ നിലപാടുകൾ തുറന്ന് പറയുന്നതിന്റെ പേരിൽ ഇങ്ങനെ സൈബർ അക്രമണം നടത്താൻ അവൾ എന്ത് തെറ്റാണ് ചെയ്തെതന്ന് തനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ലെന്നും, അവളുടെ അച്ഛനും അമ്മക്കുമില്ലാത്ത പ്രശ്നമാണ് സദാചാര കോമാളികൾക്കെന്നും അദ്ദേഹം കുറിപ്പിലൂടെ പറയുന്നു. ഒരു പ്രണയ വിവാഹവും അതിലെ നാല് പെൺകുട്ടികളേയും കൊണ്ട് ആരുടെ മുന്നിലും കൈ നീട്ടാതെ അന്തസ്സായി ജീവിച്ച ഒരാളാണ് താനറിയുന്ന കൃഷ്ണകുമാറെന്നും അദ്ദേഹം കുറിപ്പിലൂടെ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
എന്റെ നല്ല സുഹൃത്താണ് ഞാൻ KK എന്ന് വിളിക്കുന്ന കൃഷ്ണകുമാർ...അതുകൊണ്ട് തന്നെ അഹാന കുട്ടി എന്റെയും മോളാണെന്നാണ് ഞാൻ വിചാരിക്കുന്നത്...ഒരു പ്രണയ വിവാഹവും അതിലെ നാല് പെൺകുട്ടികളേയും കൊണ്ട് ആരുടെ മുന്നിലും കൈ നീട്ടാതെ അന്തസ്സായി ജീവിച്ച ഒരാളാണ് ഞാനറിയുന്ന KK...ഒരു പെൺകുട്ടി തന്റെ നിലപാടുകൾ തുറന്ന് പറയുന്നതിന്റെ പേരിൽ അവൾക്കെതിരെ ഇങ്ങിനെ സൈബർ അക്രമണം നടത്താൻ ഈ പെൺകുട്ടി എന്ത് തെറ്റാണ് ചെയ്തെതന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല...അവളുടെ അച്ഛനും അമ്മക്കുമില്ലാത്ത പ്രശ്നമാണ് സദാചാര കോമാളികൾക്ക്...ഞങ്ങൾ സദാചാര വിഡഢിത്തങ്ങൾക്ക് എക്കാലത്തും എതിരാണെന്ന് പറയുന്ന പുരോഗമന സംഘടനകളും ഏല്ലാത്തിനും ഞങ്ങൾ പ്രതികരിക്കേണ്ടതില്ല എന്ന പുതിയ കണ്ടുപിടത്തത്തിൽ അഭിരമിച്ച് സുഖ നിദ്രയിലാണ്...നി എന്റെ വീട്ടിൽ ജനിക്കാത്ത ദുഖം മാത്രമെയുള്ളു കുട്ടി...അഹാനയോടൊപ്പം...