porcupine

കാട്ടിലെ അത്യാവശ്യം അപകടകാരിയായ ഒരു മൃഗം തന്നെയാണ് പുള‌ളിപ്പുലി. നല്ല ഓട്ടക്കാരനും അതിവേഗം മരംകയറുന്നതിനുമെല്ലാം പുലിക്ക് കഴിയും. പക്ഷെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ ഈ വീഡിയോയിൽ കാണുന്ന പുലിക്ക് അതിന്റെ എതിരാളിയെ അത്രവേഗം പിടിക്കാനൊന്നും പ‌റ്രുന്നില്ല. പുലി പിടിക്കാൻ ശ്രമിക്കുന്നത് ഒരു മുള‌ളൻപന്നിയെ ആയിരുന്നു എന്നതാണ് അതിനു കാരണം.

ട്വി‌റ്ററിൽ ഐ എഫ് എസ് ഉദ്യോഗസ്ഥനായ ജഗൻസിംഗ് ഷെയർചെയ്‌ത 25 സെക്കന്റുള‌ള ഈ വീഡിയോയിൽ മുള‌ളൻപന്നിയെ പിടിക്കാൻ ശ്രമിക്കുന്ന പുലിയുടെയും തിരികെ നീളൻ മുള‌ളുകൾ കൊണ്ട് പുലിയെ തുരത്തുന്ന മുള‌ളൻപന്നിയുടെയും പോരാട്ടം കാണാം.

ആര് ജയിച്ചു എന്ന് വീഡിയോയിൽ കാണുന്നില്ലെങ്കിലും വീഡിയോ കണ്ടവരെല്ലാം മുള‌ളൻപന്നിയുടെ പുലിയെ മുൾമുനയിൽ നിർത്തിയുള‌ള പ്രകടനത്തിൽ സന്തോഷം പ്രകടിപ്പിക്കുന്നുണ്ട്. മാത്രമല്ല ഇവക്ക് ഭീഷണി മനുഷ്യർ മാത്രമാണെന്നും ചിലർ കമന്റിൽ കുറിക്കുന്നു.

Every Living organism will hav some Defence Mechanism, Watch Porcupine here @dfoatp@drqayumiitk⁩ ⁦@NaturelsLit⁩ ⁦@Iearnsomethlng⁩ ⁦@RandeepHooda#wildlife #selfdefense #forest #wildanimal pic.twitter.com/AGJtDWKpkz

— Jagan Singh IFS (@IfsJagan) July 31, 2020