വാഷിംഗ്ടൺ : അമേരിക്കയിലെ വാഷിംഗ്ടണിൽ കൊലയാളി കടന്നലിനെ പിടികൂടി. ഏഷ്യൻ ജയന്റ് കടന്നലെന്നും ഇതിന് പേരുണ്ട്. രണ്ട് ഇഞ്ചിലധികം നീളമുള്ള ഇവയ്ക്ക്, തേനീച്ചകളെയും മനുഷ്യരെയും ആക്രമിക്കാനും കൊലപ്പെടുത്താനുമുള്ള പ്രത്യേക കഴിവിൽ നിന്നാണ് കൊലയാളി കടന്നലെന്ന പേര് വീണത്. ജൂലായ് 14ന് ബിർച്ച് ബേയ്ക്ക് സമീപംവച്ച കെണിയിൽ കുടുങ്ങിയ നിലയിലാണ് ഇപ്പോൾ കണ്ടെത്തിയ കടന്നലിനെ പിടികൂടിയത്.പിടികൂടുന്നവയെ ഇവയുടെ കോളനികളിലേക്ക് തിരികെവിടും. അതുവഴി കോളനികൾ കണ്ടെത്താനും നശിപ്പിക്കാനും കഴിയും. പുതിയ രാജ്ഞികളും പടയാളികളും ഉണ്ടാകുന്ന, പ്രത്യുത്പാദനകാലമായ സെപ്തംബറിന് മുമ്പായി കോളനികൾ കണ്ടെത്താൻ കഴിയുമെന്ന വിശ്വാസമാണ് ഗവേഷകർ പങ്കുവയ്ക്കുന്നത്.