tedrose-adhanom

ജനീവ: കൊവിഡിന്റെ പ്രത്യാഘാതങ്ങൾ ദശാബ്ദങ്ങളോളം നിലനിൽക്കുമെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. നൂറ്റാണ്ടിൽ ഒരിക്കൽ സംഭവിക്കുന്ന മഹാമാരിയാണിതെന്നും ദശാബ്ദങ്ങൾ ഇതിന്റെ പ്രത്യാഘാതങ്ങൾ നീണ്ടുനിൽക്കുമെന്നും ഡബ്ല്യൂ.എച്ച്.ഒ മേധാവി ടെഡ്രോസ് അഥാനോം പറഞ്ഞു. ചൈനയ്ക്ക് പുറത്ത് നൂറു കേസുകളും ഒറ്റ മരണം പോലും ഇല്ലാതിരിക്കുകയും ചെയ്തപ്പോഴാണ് പൊതു ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ സാഹചര്യത്തിൽ കൊവിഡ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നതിനെക്കുറിച്ചും സമിതി ആലോചിക്കുന്നുണ്ട്. എത്രയും പെട്ടെന്നു വാക്സിൻ വികസിപ്പിക്കുന്നതു മാത്രമാണു കൊവിഡ് നിയന്ത്രിക്കാനുള്ള ദീർഘകാല പരിഹാരമെന്നും ടെഡ്രോസ് പറഞ്ഞു. വാക്സിൻ പരീക്ഷണങ്ങൾ പുരോഗമിക്കുന്നുണ്ടെങ്കിലും കൊവിഡിനൊപ്പം ജീവിക്കാൻ പഠിക്കണമെന്നും ലഭ്യമായ മാർഗങ്ങൾ ഉപയോഗിച്ച് വൈറസിനെ ചെറുക്കാൻ സജ്ജരാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈറസ് വ്യാപനമുണ്ടായി ആറു മാസത്തിനു ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് ഡബ്ല്യൂ.എച്ച്.ഒ അടിയന്തരസമിതി ഈ മുന്നറിയിപ്പു നൽകിയിരിക്കുന്നത്. 18 അംഗങ്ങളും 12 ഉപദേശകരും അടങ്ങുന്ന ഡബ്ല്യൂ.എച്ച്.ഒ അടിയന്തരസമിതി കൊവിഡ് കാലത്ത് നാലാം തവണയാണ് ചേരുന്നത്.

ഹോങ്കോംഗിൽ മൂന്നാം തരംഗം

ഹോ​ങ്കോം​ഗി​നെ​ ​ഭീ​തി​യി​ലാ​ഴ്ത്തി​ ​കൊ​വി​ഡ് ​മൂ​ന്നാം​ത​രം​ഗം​ ​ആ​രം​ഭി​ച്ചു.​ ​ആ​ദ്യ​ ​ഘ​ട്ട​ത്തി​ൽ​ ​പ്ര​തി​രോ​ധ​ത്തി​ലൂ​ടെ​ ​ലോ​ക​ത്തി​ന് ​ത​ന്നെ​ ​മാ​തൃ​ക​യാ​കു​ക​യും​ ​ര​ണ്ടാം​ ​ഘ​ട്ട​വും​ ​നി​യ​ന്ത്ര​ണ​ ​വി​ധേ​യ​മാ​ക്കു​ക​യും​ ​ചെ​യ്ത​ ​ഹോ​ങ്കോം​ഗി​ൽ​ ​മൂ​ന്നാം​ ​ത​രം​ഗ​ത്തി​ന് കാ​ര​ണം​ ​സ​ർ​ക്കാ​രി​ന്റെ​ ​വീ​ഴ്ച​ക​ളാ​ണ്.​ ​ഒ​മ്പ​ത് ​ദി​വ​സം​ ​കൊ​ണ്ട് 100​ ​പു​തി​യ​ ​കേ​സു​ക​ളാ​ണ് ​നി​ല​വി​ൽ​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​കാ​ര്യ​ങ്ങ​ൾ​ ​പൂ​ർ​ണ​മാ​യും​ ​നി​യ​ന്ത്ര​ണ​ത്തി​ലാ​യ​തി​ന് ​ശേ​ഷം​ ​കേ​സു​ക​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്യു​ന്ന​ത് ​നി​രാ​ശ​പ്പെ​ടു​ത്തു​ന്ന​തും​ ​ആ​ശ​ങ്ക​ ​ഉ​ണ്ടാ​ക്കു​ന്ന​തു​മാ​ണെ​ന്ന് ​ഹോ​ങ്കോം​ഗ് ​യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ​ ​വൈ​റോ​ള​ജി​ ​വി​ഭാ​ഗം​ ​ചെ​യ​ർ​മാ​ൻ​ ​മാ​ലി​ക് ​പെ​യ്‌​റി​സ് ​പ​റ​യു​ന്നു.​ ​ര​ണ്ട് ​പി​ഴ​വു​ക​ളാ​ണ് ​മൂ​ന്നാം​ ​ത​രം​ഗ​ത്തി​ന് ​കാ​ര​ണ​മെ​ന്നാ​ണ് ​പെ​യ്‌​റി​സ് ​ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.​ ​വി​ദേ​ശ​ത്ത് ​നി​ന്ന് ​എ​ത്തു​ന്ന​വ​ർ​ക്ക് 14​ ​ദി​വ​സ​ത്തെ​ ​ഹോം​ ​ക്വാ​റ​ൻ​റൈ​ൻ​ ​ഏ​ർ​പ്പെ​ടു​ത്തി​യ​തി​ലാ​ണ് ​ആ​ദ്യ​ത്തെ​ ​പി​ഴ​വ്.​ ​പു​റ​ത്തു​നി​ന്ന് ​വ​ന്ന​വ​ർ​ ​വീ​ട്ടി​ൽ​ ​കാ​ര്യ​മാ​യ​ ​നി​യ​ന്ത്ര​ണ​ങ്ങ​ളൊ​ന്നും​ ​ഇ​ല്ലാ​തെ​ ​ക്വാ​റ​ന്റൈ​നി​ൽ​ ​ക​ഴി​യു​ക​യും​ ​മ​റ്റം​ഗ​ങ്ങ​ൾ​ ​പ​ല​യി​ട​ങ്ങ​ളി​ലും​ ​പോ​വു​ക​യും​ ​ചെ​യ്തു.​ ​ഇ​ത് ​രോ​ഗ​വ്യാ​പ​നം​ ​കൂ​ടാ​നി​ട​യാ​ക്കി.​ ​പു​റ​ത്തു​നി​ന്നെ​ത്തി​യ​വ​രെ​ ​സ​ർ​ക്കാ​രി​ന്റെ ​നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​ ​ക്വാ​റ​ന്റൈ​ൻ​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​താ​മ​സി​പ്പി​ച്ചി​രു​ന്നെ​ങ്കി​ൽ​ ​ഇത് ഒ​ഴി​വാ​ക്കാ​ൻ​ ​സാ​ധി​ക്കു​മാ​യി​രു​ന്നു​വെ​ന്നാ​ണ് ​പെ​യ്‌​റി​സ് ​പ​റ​യു​ന്ന​ത്.​ ​പു​റ​ത്തു​നി​ന്ന് ​വ​ന്ന​ ​നി​ര​വ​ധി​യാ​ളു​ക​ളെ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​നി​ന്നും​ ​ഒ​ഴി​വാ​ക്കി​യ​താ​ണ് ​സ​ർ​ക്കാ​രി​ന് ​സം​ഭ​വി​ച്ച​ ​ര​ണ്ടാ​മ​ത്തെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​വീ​ഴ്ച​യെ​ന്നും​ ​പെ​യ്‌​റി​സ് ​പ​റ​ഞ്ഞു.​ ​ര​ണ്ടു​ല​ക്ഷ​ത്തോ​ളം​ ​പേ​രെ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്കി​യെ​ന്നാ​ണ് ​വി​വ​രം.​