തിരുവനന്തപുരം: വഴുതയ്ക്കാട് ശ്രീമഹാഗണപതി ക്ഷേത്രത്തിൽ നാളെമുതൽ ഭക്തർക്ക് പ്രവേശനം അനുവദിക്കുമെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു. രാവിലെ 5 മുതൽ 10.15 വരെയും വൈകുന്നേരം 5.30 മുതൽ 8 വരെയുമായിരിക്കും ദർശനസമയം.സർക്കാർ നിബന്ധനകൾ പാലിച്ചു കൊണ്ട് ഭക്തർക്ക് ദർശനം നടത്താവുന്നതാണ്.